ശുചിത്വ സാഗരം സുന്ദര തീരം എന്ന പദ്ധതിയുടെ ഭാഗമായുള്ള സന്നദ്ധസേന പ്രവർത്തകരുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള പോർട്ടലാണിത്. ഈ പോർട്ടലിന്റെ ഉടമസ്ഥാവകാശം കേരള ഫിഷറീസ് ഡയറക്ടറേറ്റാണ്. ഈ പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നത് സി-ഡിറ്റ്.
സന്നദ്ധസേന രജിസ്ട്രേഷനെ കുറിച്ച്
ജലാശയങ്ങളില്‍ എത്തിച്ചേരുന്ന പ്ലാസ്റ്റിക്കുകള്‍ കാലക്രമേണ ചെറുകണങ്ങളായി രൂപാന്തരപ്പെട്ട് ജലജീവികളുടെ ശരീരത്തിലൂടെ അവ മനുഷ്യശരീരത്തിലെത്താനും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനും കാരണമാകും. സ്വാഭാവികമായും മത്സ്യത്തൊഴിലാളികളാകും ഈ ഗുരുതര സാഹചര്യത്തിന്റെ ആദ്യ ഇര. തീരദേശത്ത് കൊതുകുജന്യ രോഗങ്ങളും മറ്റ് സാക്രമിക രോഗങ്ങളും പടര്‍ന്ന് പിടിക്കുന്നതിന് പ്ലാസ്റ്റിക് മാലിന്യങ്ങളും കാരണമാകുന്നുണ്ട്. കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട് എന്ന് തിരിച്ചറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയുടെ സഹകരണത്തോടെ കടലും, തീരവും പ്ലാസ്റ്റിക്ക് മുക്തമാക്കുന്നതിനുള്ള ഒരാഴ്ച നീണ്ടു നില്ക്കുന്ന ഒരു തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇത്തരത്തിൽ നമ്മുടെ ജലാശയങ്ങൾ നവീകരിക്കുന്നതിനുള്ള ഉദ്യമത്തിന്റെ ഭാഗമായി സന്നദ്ധസേനപ്രവർത്തകരുടെ കൂട്ടായ്മ രൂപികരിക്കേണ്ടതുണ്ട്. ഈ പോർട്ടൽ വഴി വയസ്സിനും വയസ്സിനും ഇടയിൽ ഉള്ള ജനങ്ങളെ ഒരു പ്രത്യേക സന്നദ്ധസേനാംഗങ്ങളായി വിഭാവനം ചെയ്യുന്നു.
നയങ്ങൾ
സ്വകാര്യതാ നയം
സന്നദ്ധസേന രജിസ്ട്രേഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള ഓൺലൈൻ ഫോം വഴി ശേഖരിക്കുന്ന വിവരങ്ങൾ മാത്രമെ ഈ പോർട്ടലിൽ രേഖപ്പെടുത്തുകയുള്ളു. ഈ വിവരങ്ങൾ വകുപ്പിന്റെ സന്നദ്ധസേന പ്രവർത്തനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കുകയുള്ളു. പ്രസ്തുത വിവരങ്ങൾ സർക്കാറിതര സംവിധാനങ്ങളുമായി പങ്ക് വെയ്ക്കുന്നതല്ല. ഈ പോർട്ടൽ സന്ദർശിക്കുന്നവരുടെ ബ്രൗസിങ്ങ് ഇടപാടുകളുമായി ബധപ്പെട്ട ഒരു വിധത്തിലുമുള്ള മറ്റ് വിവരങ്ങൾ ഈ പോർട്ടലിൽ ശേഖരിക്കുന്നതല്ല.
സഹായം
രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുന്നതുമായ് ബന്ധപ്പെട്ട വിവരങ്ങൾ ചുവടെ ലഭ്യമാക്കുന്നു.
1. താങ്കളുടെ മുഴുവൻ പേരും നൽകുക. ഇംഗ്ലീഷ് അക്ഷരങ്ങളും, സ്പേസ്, ഡോട്ട് എന്നിവ മാത്രമെ സ്വീകരിക്കുകയുള്ളു
2. താങ്കളുടെ ഇ-മെയിൽ ഐഡി നൽകുക. സാധുവായ ഇ-മെയിൽ ഐഡി മാത്രം നൽകുക. താങ്കൾക്കുള്ള സന്ദേശങ്ങൾ നൽകിയിരിക്കുന്ന ഇ-മെയിൽ ഐഡി വഴി ആയിരിക്കും ലഭ്യമാവുക.
3. പത്തക്ക മൊബൈൽ നമ്പർ നൽകുക. അക്കങ്ങൾ മാത്രമെ സ്വീകരിക്കുകയുള്ളു.
4. ജനനതീയ്യതി dd/mm/yyyy എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്യുക. ഉദാ: 26/07/1990.
രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ താങ്കളുടെ വയസ്സ് 18.07.2022 ന് 18നും 60നും ഇടയിലായിരിക്കണം.
5. താങ്കൾ സ്ത്രീ, പുരുഷൻ, ട്രാൻസ്ജെൻഡർ എന്നിവയിലൊന്ന് തിരഞ്ഞെടുക്കുക.
6. ഡ്രൈവിങ്ങ് ലൈസൻസ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, സ്കൂളിലെ/കോളേജിലെ തിരിച്ചറീയൽ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.
7. താങ്കൾ തിരഞ്ഞെടുത്ത തിരിച്ചറിയൽ കാർഡിന്റെ നമ്പർ നൽകുക.
8. താങ്കൾ ഇപ്പോൾ പഠിക്കുന്നുണ്ടൊ, അതോ പഠനം കഴിഞ്ഞ വ്യക്തിയാണോ എന്ന് രേഖപ്പെടുത്തുക.
9. താങ്കളുടെ ഉയരം സെന്റിമീറ്ററീൽ രേഖപ്പെടുത്തുക. ഉദാഹരണം ഉയരം 5 അടി 7 ഇഞ്ച് ആണെങ്കിൽ 173 എന്ന് രേഖപ്പെടുത്തുക. മൂന്നക്ക സംഖ്യ മാത്രമെ സ്വീകരിക്കുകയുള്ളൂ.
10. താങ്കളുടെ ടീ-ഷർട്ടിന്റെ സൈസ് രേഖപ്പെടുത്തുക. സ്മോൾ, മീഡിയം, ലാർജ്, എക്സ്ട്രാ ലാർജ് എന്ന 4 ഓപ്ഷനിൽ ഒന്ന് തിരഞ്ഞെടുക്കുക.
11. താങ്കൾ ഇപ്പോൾ താമസിക്കുന്ന ജില്ല തിരഞ്ഞെടുക്കുക.
12. ഇപ്പോൾ താങ്കൾ താമസിക്കുന്നത് കോർപ്പറേഷനിലാണൊ, മുൻസിപാലിറ്റിയിൽ ആണോ അതോ പഞ്ചായത്തിലാണോ എന്ന് രേഖപ്പെടുത്തുക.
13. ഇപ്പോൾ താങ്കൾ താമസിക്കുന്ന കോർപ്പറേഷന്റെ/മുൻസിപാലിറ്റിയുടെ/പഞ്ചായത്തിന്റെ പേര് തിരഞ്ഞെടുക്കുക.
14. താങ്കൾ ഇപ്പോൾ താമസിക്കുന്ന മേൽവിലാസം നൽകുക. ഇംഗ്ലീഷ് അക്ഷരങ്ങൾ, അക്കങ്ങൾ, -, /, (, ),. എന്നിവ മാത്രമെ സ്വീകരിക്കുകയുള്ളു.
15.സാക്ഷ്യപത്രം ടിക്ക് ചെയ്യുക. ടിക്ക് ചെയ്യാതെ രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കാൻ സാധിക്കുന്നതല്ല.
16. എല്ലാ വിവരങ്ങളും നിർബന്ധമായും നൽകേണ്ടതാണ്.
17. രജിസ്ട്രേഷൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന തെറ്റുകൾ തിരുത്തി രജിസ്ട്രേഷൻ നടപടി പൂർത്തീകരിക്കുക.
18. താങ്കളുടെ രജിസ്ട്രേഷൻ നടപടി പൂർത്തീകരിച്ച് കഴിഞ്ഞാൽ താങ്കൾ നൽകിയ ഇ-മെയിൽ ഐഡിയിലേക്ക് സന്ദേശം ലഭിക്കുന്നതായിരിക്കും.
19. ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനുള്ള നിബന്ധനകൾ.
എ. ഫോർമാറ്റ്: jpg അല്ലെങ്കിൽ png
ബി. സൈസ് : 500 കെ.ബി.യിൽ താഴെ
സി. റെസൊല്യൂഷൻ: മിനിമം: 150 x 150, പരമാവധി 350 x 350
20. പ്രസ്തുത നിബന്ധനകൾ പ്രകാരമുള്ള ഫോട്ടോ ഇല്ലെങ്കിൽ registration.cdit.org എന്ന സൈറ്റിൽ കയറി ഫോട്ടോ റിസൈസ് ചെയ്ത്, ഡൗൺലോഡ് ചെയ്യുക. തുടർന്ന് ആ ഫോട്ടോ രജിസ്ട്രേഷൻ ഫോമിൽ അപ്ലോഡ് ചെയ്യുക.
പതിവ് ചോദ്യങ്ങൾ
ചോ: ഇത് എന്തിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആണ്?
ഉ: കേരള ഫിഷറീസ് വകുപ്പിന്റെ ശുചിത്വ സാഗരം സുന്ദര തീരം എന്ന പദ്ധതിയുടെ ഭാഗമായുള്ള സന്നദ്ധസേന പ്രവർത്തകർക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ പോർട്ടൽ ആണിത്.
ചോ: മുൻപ് സന്നദ്ധസേനയിൽ അംഗങ്ങളായിട്ടുള്ളവർ ഇവിടെ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?
ഉ: സാമൂഹിക സന്നദ്ധസേനയിൽ അംഗളായിട്ടുള്ളവർക്ക് ഈ പരിപാടിയിൽ പങ്ക് ചേരുന്നതിനും ഇവിടെ പുതുതായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
ചോ: രജിസ്ട്രേഷൻ ഫോമിലെ എല്ലാ വിവരങ്ങളും നൽകേണ്ടതുണ്ടോ?
ഉ: രജിസ്ട്രേഷൻ ഫോമിലെ മുഴുവൻ വിവരങ്ങളും നൽകിയാൽ മാത്രമെ രജിസ്ട്രേഷൻ നപടി പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂ.
ചോ: എന്റെ മൊബൈലിലേക്ക് എസ്.എം.എസ് ലഭിക്കുമോ?
ഉ: ഈ ഘട്ടത്തിൽ താങ്കളുടെ മൊബൈലിൽ എസ്.എം.എസ് ലഭിക്കുന്നതല്ല.
ചോ: എനിക്ക് എങ്ങനെയാണ് രജിസ്ട്രേഷൻ നടപടി വിജയകരമായി പൂർത്തി ആയി എന്നറിയുക?
ഉ: രജിസ്ട്രേഷൻ നടപടികൾ വിജയകരമായി പൂർത്തീകരിച്ചാൽ താങ്കൾ നൽകിയ ഇ-മെയിൽ ഐഡിയിലേക്ക് സന്ദേശം ലഭിക്കുന്നതാണ്.
ചോ: സന്നദ്ധസേനയിൽ ചേരുന്നതിന് എത്ര വയസ്സ് മുതൽ എത്ര വരെ പറ്റും?
ഉ: 18നും 60നും ഇടയിൽ ഉള്ള ഏതൊരാൾക്കും ഈ ഉദ്യമത്തിൽ പങ്കാളിയാകാവുന്നതാണ്.